വിഎസിന് മൂന്നിന പെരുമാറ്റചട്ടം
കോഴിക്കോട്: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സിപിഎം പെരുമാറ്റചട്ടം ഏര്‍പ്പെടുത്തുന്നു. വിഎസിനെതിരെ മൂന്നിന പെരുമാറ്റചട്ടം ഏര്‍പ്പെടുത്തിയ കാര്യം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് വ്യക്തമാക്കിയത്.
എല്ലാ മന്ത്രിമാരേയും ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുക, പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പൊതുവായ കാഴ്ചപ്പാടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുക, നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുക എന്നിവയാണ് പാര്‍ട്ടി വിഎസിന് നല്‍കിയ മൂന്നിന പെരുമാറ്റചട്ടം.
ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനം നടത്തിയ വിഎസിന് ഒരവസരം കൂടി നല്‍കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ നിയന്ത്രണങ്ങള്‍ക്കനുസൃതമായി വി എസ് പ്രവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
വടകര ടൗണ്‍ ഹാളില്‍ നടന്ന സിപിഎം വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിലാണ് വിഎസ് അച്യുതാനന്ദനെതിരേയുള്ള നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട് വിശദീകരിച്ചത്.
എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും പെരുമാറ്റചട്ടം നിര്‍ബന്ധമാക്കും. ഇതിന്റെ ഭാഗമായി വിഎസിനുപുറമേ മറ്റ് പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തിലും കേന്ദ്ര കമ്മിറ്റി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കു ദോഷം ചെയ്യുന്ന പുത്തന്‍ പ്രവണതകള്‍ കേരളത്തിലും പശ്ചിമബംഗാളിലും സജീവമായിരിക്കുകയാണ്. കാരാട്ട് പറഞ്ഞു.
വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മേഖല റിപ്പോര്‍ട്ടിംഗില്‍ വി.വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം.എ ബേബി, പി.കെ ശ്രീമതി തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍ഗോഡ്, കണ്ണൂറ്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ജില്ലാ -ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുമാണ് മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications