സോണിയ-ഹിലരി കൂടിക്കാഴ്‌ച മാറ്റി
ദില്ലി: അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ദില്ലിയിലെത്തി. രണ്ട് ദിവസം മുംബൈയില്‍ തങ്ങിയതിന് ശേഷമാണ് ഹിലാരി തലസ്ഥാനത്തെത്തിയിരിക്കുന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും തമ്മില്‍ ഞായറാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണയുമായും ഹിലരി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ഹിലരിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ദില്ലിയിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളാണ് ഹിലരിക്കായി ഒരുക്കിയിരിക്കുന്നത്.
ദില്ലിയിലെ താജ് പാലസ് ഹോട്ടലിലായിരിക്കും ഹിലരി തങ്ങുക. ഹിലരിക്കായി ബുള്ളറ്റ് പ്രൂഫ്‌കാര്‍ തയാറാക്കിയിട്ടുണ്ടെന്നും ദില്ലി പൊലീസ് അറിയിച്ചു. മന്‍മോഹന്‍ സിങ്, എസ്.എം. കൃഷ്‌ണ എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം നാളെ വിവിധ രംഗങ്ങളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ കരാറുകളില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവക്കും.












Click it and Unblock the Notifications