ഏകപക്ഷീയമായ പ്രതികാര നടപടികള്‍ പാടില്ല: കാരാട്ട്
തിരുവനന്തപുരം: വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകപക്ഷീയമായ പ്രതികാര നടപടികള്‍ പാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎം തെക്കന്‍ മേഖല റിപ്പോര്‍ട്ടിങിനിടെയാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഹന്തയും അഴിമതിയും സ്വത്ത് സമ്പാദനവും വര്‍ദ്ധിച്ചു വരുന്നുണ്ട് ഇത് ഇല്ലാതാക്കാന്‍ എല്ലാവരും തയാറാകണം. നേതാക്കള്‍ കമ്മ്യൂണിസ്റ്റ് ജീവിതശൈലിയിലേക്ക് മടങ്ങിവരണം.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആരും അച്ചടക്കം പഠിപ്പിയ്ക്കേണ്ട ആവശ്യമില്ലെന്നും കാരാട്ട് പറഞ്ഞു. താന്‍ ജനിയ്ക്കുന്നതിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ ആളാണ് വിഎസ്. പാര്‍ട്ടി നടപടികളനുസരിച്ച് വിഎസിനെതിരെ ഇതിലും കടുത്ത നടപടി വേണ്ടിയിരുന്നു. എന്നാല്‍ വിഎസ് പാര്‍ട്ടിക്കു നല്കിയ സേവനവും പാരമ്പര്യവും കണക്കിലെടുത്താണ് അദ്ദേഹത്തിനെതിരായ നടപടി ലഘൂകകരിച്ചത്.
മറ്റ് മേഖലാ റിപ്പോര്‍ട്ടിങ്ങുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുവനന്തപുരത്തും കാരാട്ട് ആവര്‍ത്തിച്ചു. ഇതോടെ വിഎസ്സിനെ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത മേഖലാ റിപ്പോര്‍ട്ടിങ്ങുകള്‍ക്ക് അവസാനമായി. പാര്‍ട്ടിയുടെ വിവിധ യോഗങ്ങള്‍ക്കായി കഴിഞ്ഞ ഒരാഴ്ചയായി പ്രകാശ് കാരാട്ട് കേരളത്തില്‍ തുടരുകയാണ്.
ഞായറാഴ്ച രാവിലെ വിഎസ് എകെജി സെന്ററിലെത്തി കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ താഴെ തട്ടില്‍ വിഭാഗീയമായി അച്ചടക്ക നടപടികള്‍ എടുക്കരുതെന്ന് കാരാട്ടിനോടാവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ഈയാവശ്യം തന്നെയാണ് യോഗത്തില്‍ കാരാട്ട് നിര്‍ദ്ദേശിച്ചത്. തെറ്റു തിരുത്താന്‍ തയാറുള്ളവരെ പാര്‍ട്ടിയിലേക്കു തിരികെക്കൊണ്ടുവരാന്‍ നടപടി എടുക്കണമെന്നും വിഎസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.ഒരു വിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി നടപടി എടുക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും വിഎസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications