മഴക്കെടുതി: കേന്ദ്ര സംഘത്തെ അയക്കും
കോഴിക്കോട്: കേരളത്തിലെ മഴക്കെടുതികളെ കുറിച്ച് സംസ്‌ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ടെ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. അഴീക്കല്‍, ചോമ്പാല പ്രദേശങ്ങളിലെ നാശനഷ്‌ടങ്ങള്‍ അദ്ദേഹം നേരില്‍ക്കണ്ട് വിലയിരുത്തി.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും. കേരളം ആവശ്യപ്പെട്ടാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്രസേനാംഗങ്ങളെ അയയ്‌ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും സംസ്‌ഥാനത്തിന് സാമ്പത്തിക സഹായം ലഭിക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊള്ളുക. മഴക്കെടുതികള്‍ പഠിക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഫാക്‌സ് സന്ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതനുസരിച്ച് കേന്ദ്രസംഘത്തെ അയക്കാനാവില്ല, ഇതിന് വിശദമായ റിപ്പോര്‍ട്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications