കോടിയേരിയുടെ വീട്ടില്‍ റെയ്ഡുണ്ടാവില്ല
തിരുവനന്തപുരം: ചെറിയതുറ വെടിവയ്പ്പ് കേസിലെ തെളിവുകള്‍ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും വീടുകള്‍ റെയ്ഡ് ചെയ്യണമെന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി.
ചെറിയതുറയില്‍ വര്‍ഗ്ഗീയ ലഹളയ്ക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്റസും നല്കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രിയുടെ കിടപ്പമുറിയിലെ അലമാരിയിലും ഡിജിപിയുടെ വീട്ടിലും ഒളിപ്പിച്ചിരിയ്ക്കുകയാണെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കര നാഗരാജ് നല്കിയ പൊതു താല്പര്യ ഹര്‍ജി ഹര്‍ജിയിലാണ് റെയ്ഡ് നടത്താന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി സിബി മാത്യു പബ്ലിക് പ്രോസിക്യൂട്ടര്‍ രാജസേനന് മുഖേന പുനപരിശോധനാ ഹര്‍ജി ജില്ലാ ജഡ്ജി രാമകൃഷ്ണന് സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജില്ലാ കോടതി കീഴ്ക്കോടതി വിധി അസ്ഥിരപ്പെടുത്തിയത്.
തെളിവ് നിയമത്തിലെ 123ാം വകുപ്പ് പ്രകാരം രഹസ്വ സ്വഭാവമുള്ള രേഖകള്‍ വെളിപ്പെടുത്താതിരിയ്ക്കാന് സര്‍ക്കാരിന് അവകാശമുണ്ട്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് റിവ്യൂ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നിയമവശങ്ങള്‍ പരിഗണിയ്ക്കാതെയും പരിണതഫലം എന്തായിരിക്കുമെന്ന് വിലയിരുത്താതെയുമാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത് ആരുടെയൊക്കെ വീടുകളിലാണെന്ന് പ്രാഥമിക പരിശോധന പോലും നടത്തിയില്ല. ഹര്‍ജിക്കാരന്റെ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിയ്ക്കുന്നവരുടെ വീടുകള്‍ പരിശോധിയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിയ്ക്കാന്‍ പാടില്ലായിരുന്നു. ഹര്ജിക്കാരന് നെയ്യാറ്റിന്‍കര നാഗരാജിനെയും കോടതി നിശിതമായി വിമര്‍ശിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications