കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ ശമിയ്‌ക്കുന്നു; ദുരിതം തോരുന്നില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ദുരിതം വിതച്ച്‌ കേരളത്തില്‍ നാലു ദിവസമായി തകര്‍ത്ത്‌ പെയ്‌ത കാലവര്‍ഷത്തിന്‌ ശക്തി കുറഞ്ഞു. മഴ കുറഞ്ഞെങ്കിലും കെടുതികള്‍ക്ക്‌ ശമനമായിട്ടില്ല. . താഴ്‌ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെളളത്തിനടിയിലാണ്‌.

കോഴിക്കോടും തൃശൂരിലും ഇന്നലെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ രണ്‌ടു പേരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മലബാറില്‍ ദുരന്തബാധിത മേഖലകളിലെ റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്‌. ചിലയിടങ്ങള്‍ തീരെ ഒറ്റപ്പെട്ട നിലയില്‍ തന്ന തുടരുകയാണ്‌. മേയ്‌ 29 മുതല്‍ കാലവര്‍ഷത്തെത്തുടര്‍ന്നുളള സംസ്ഥാനത്ത്‌ മരിച്ചവരുടെ എണ്ണം 85 ആയിട്ടുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്‌ കടവൂരില്‍ ഇന്നലെ കാണാതായ ബാബു സിദ്ദിഖി(25)യുടെ മൃതദേഹം വയലില്‍ കണ്‌ടെത്തി. ഇയാള്‍ക്കായി ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ തുടരുകയായിരുന്നു. വെളളമിറങ്ങിയ വയലില്‍ മൃതദേഹം രാവിലെ കണ്‌ടെത്തുകയായിരുന്നു. തൃശൂരില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ വലപ്പാട്ട്‌ കറുപ്പന്‍വീട്ടില്‍ ഫൈസലിന്റെ ഒന്നരവയസുളള മകന്‍ ഫായിസിന്റെ മൃതദേഹവും കണ്‌ടെത്തി.

ഇന്നലെ ഉരുള്‍പ്പൊട്ടലുണ്‌ടായ കോഴിക്കോട്‌, കണ്ണൂര്‍, പാലക്കാട്‌ മേഖലകളില്‍ കെടുതി രൂക്ഷമാണ്‌. കോഴിക്കോട്‌ താഴ്‌ന്ന പ്രദേശങ്ങളിലുളളവരെയും വലങ്ങാട്‌, പശുപ്പാറ തുടങ്ങിയ മലയോര മേഖലയിലുളളവരെയും താല്‍കാലിക ക്യാമ്പുകളിലേയ്‌ക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട്‌ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനായി കേന്ദ്ര ദുരന്ത നിവാരണ സേനയിലെ അറുപത്‌ അംഗങ്ങള്‍ കൊച്ചിയില്‍ രാവിലെയെത്തി. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തുനിന്നാണ്‌ സേനാംഗങ്ങള്‍ എത്തിയിരിക്കുന്നത്‌. മുപ്പത്‌ അംഗങ്ങള്‍ ഇടുക്കിയിലും ശേഷിക്കുന്നവര്‍ എറണാകുളത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്‌ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X