റോക്കറ്റ് ലോഞ്ചറിന് സമാനമായ ഉപകരണം കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞം തീരത്തിനടുത്ത് റോക്കറ്റ് ലോഞ്ചറിനു സമാനമായ ഉപകരണം കണ്ടെടുത്തു. ഇതില്‍ വിവിധ തരം സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി പരിശോധിച്ചു. സെന്‍സറുകളില്‍ ഒരെണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു.
ഞായറാഴ്ച രാവിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് റോക്കറ്റ് ലോഞ്ചറിന്റെ ഘടനയോടു കൂടിയ ഉപകരണം ലഭിച്ചത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ച് ഉപകരണം കൈമാറി. ഇത് സ്‌ഫോടക വസ്‌തു അല്ല എന്നാണ് പ്രാഥമിക നിഗമനം.
കാലാവസ്ഥ നിരീക്ഷണത്തിന് വേണ്ടി അയക്കുന്ന ഉപകരണമായിരിക്കും ഇതെന്നും കരുതപ്പെടുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications