യുഡിഎഫ് നേതാക്കളെ കാണും: വീരേന്ദ്ര കുമാര്‍
കോഴിക്കോട്: യുഡിഎഫ് പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്നണി നേതാക്കളെ നേരിട്ട് കാണുമെന്നും മുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിയ്‌ക്കുന്നതിന് ആശയഭിന്നത ഒരു തടസ്സമാകില്ലെന്നും എംപി വീരേന്ദ്ര കുമാര്‍. ഫോണില്‍ നേതാക്കളോട് ഇതു സംബന്ധിച്ചു സംസാരിച്ചു കഴിഞ്ഞു. ജനതാദള്‍ എസ് യുഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത് പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ജനതാദള്‍ എസ് എംഎല്‍എ.മാര്‍ എല്‍ഡിഎഫിനൊപ്പമാണെന്നു സ്‌പീക്കര്‍ക്കു കത്തു നല്‍കിയ ദേവഗൗഡയുടെ നടപടിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും. കൂറുമാറ്റ നിരോധന നിയമം തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എ മാര്‍ക്ക് ബാധകമാകില്ല.
മുന്നണി പ്രവേശനം അടക്കമുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കാന്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഭാരവാഹികള്‍ ഞായറാഴ്‌ച കോഴിക്കോട്ട് യോഗം ചേര്‍ന്നു. സംസ്‌ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിയ്‌ക്കുന്നതിനാണ് യോഗം.
ജനതാദള്‍ എസ് എന്തു നിലപാട് സ്വീകരിക്കണമെന്നു നിര്‍ദേശിക്കാന്‍ ദേവഗൗഡയ്‌ക്ക് അധികാരമില്ല. നിയമസഭയില്‍ വിപ്പ് നല്‍കേണ്ടത് പാര്‍ട്ടി ചീഫ് വിപ്പാണ്. കൂറുമാറ്റ നിരോധന നിയമം ഗൗഡയ്‌ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ മാത്രമാണ് ബാധിക്കുകയെന്നും വീരേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications