സൊമാലിയന്‍ തീരത്ത് 5000 കടല്‍ക്കൊള്ളര്‍ക്കാര്‍
മോസ്‌കോ: സൊമാലി തീരത്തിനടുത്ത് ഏദന്‍ കടലിടുക്കില്‍ അഞ്ച് സംഘങ്ങളിലായി അയ്യായിരത്തോളം കടല്‍ക്കൊള്ളക്കാരുണ്ടെന്ന് റഷ്യന്‍ നാവിക സേന. സമീപ കാലത്ത് കടല്‍ക്കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. സുരക്ഷ കപ്പലുകളുടെ സാമീപ്യത്തില്‍ പോലും അവര്‍ കപ്പലുകള്‍ കൊള്ളയിക്കുകയാണെന്ന് റഷ്യന്‍ നാവികസേനാ തലവന്‍ വൈസ് അഡ്‌മിറല്‍ ഓലെഗ് ബര്‍സ്‌തേവ് പറഞ്ഞു.
ഒരു റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കപ്പലുകളാണ് കൊള്ളക്കാര്‍ വിവിധ രാജ്യങ്ങളിലെ നാവിക സേനകളുടെ കണ്‍മുന്നില്‍നിന്ന് തട്ടിയെടുത്തത്. 16 രാജ്യങ്ങളില്‍ നിന്നുള്ള 35 യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സൊമാലി കടല്‍ക്കൊള്ളക്കാര്‍ 15 കോടി ഡോളര്‍ മോചനദ്രവ്യമായി വാങ്ങിയിട്ടുണ്ടെന്ന് യുഎന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 1300 മുതല്‍ 1600 കോടി ഡോളര്‍ വരെയാണ് കടല്‍ക്കൊള്ള മൂലമുള്ള നഷ്ടമെന്നും കണക്കാക്കപ്പെടുന്നു. കടല്‍ക്കൊള്ള കൂടിയതോടെ ഇന്‍ഷുറന്‍സ്, സുരക്ഷാ ചെലവുകളും വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications