ഇന്ത്യന്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കും: ആന്റണി
ദില്ലി: സൈന്യത്തില്‍ സാധ്യമായ മേഖലകളിലെല്ലാം ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍ണി പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ പരമാവധി ഇന്ത്യയില്‍ തന്നെ വികസിപ്പിയ്‌ക്കുന്നതിന് മുന്‍ഗണന നല്‌കും.
നിര്‍ഭാഗ്യവശാല്‍ സൈന്യത്തില്‍ ഇന്ന് ഉപയോഗിക്കുന്ന 70 ശതമാനം ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇത് വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കും. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിയാച്ചിനിലും മറ്റും ഇത്തരത്തിലുള്ള ആയുധങ്ങള്‍ ലഭ്യമാക്കിയതായും ആന്‍ണി പറഞ്ഞു.












Click it and Unblock the Notifications