കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗരതി: കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച നിലപാട്‌ സുപ്രീം കോടതിയില്‍ അറിയിക്കേണ്ട സമയം കഴിഞ്ഞിട്ടും ഉറച്ച നിലപാടെടുക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ കുഴങ്ങുന്നു. കേസ്‌ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിയ്‌ക്കുന്നുണ്ട്‌.

സ്വവര്‍ഗ്ഗ ലൈംഗികതയ്‌ക്ക്‌ നിയമ സാധുത നല്‍കുന്ന ദില്ലി ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിയ്‌ക്കപ്പെട്ട അപ്പീലില്‍ കേന്ദ്ര സര്‍ക്കാരിന്‌ നോട്ടീസ്‌ ലഭിച്ചിട്ടുണ്‌ ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട്‌ തീരുമാനമെടുക്കില്ലെന്നുമുള്ള കേന്ദ്ര നിയമ മന്ത്രി എം വീരപ്പ മൊയ്‌ലിയുടെ വാക്കുകള്‍ സര്‍ക്കാരിന്റെ നിസ്സായഹതയെയാണ്‌ സൂചിപ്പിയ്‌ക്കുന്നത്‌. കേസില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ദില്ലി ഹൈക്കോടതി വിധിക്കെതിരെ ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതാണ്‌ സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാഴ്‌ത്തിയിരിക്കുന്നത്‌. സ്വവര്‍ഗ്ഗാനുരാഗത്തെ ക്രിമിനില്‍ കുറ്റമായി കാണുന്ന 377ാം വകുപ്പില്‍ ഭേദഗതി വേണമെന്ന നിലാപാടായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്‌. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോവുകയായിരുന്നു.

പ്രശ്‌നത്തോട്‌ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതികരണം സര്‍ക്കാര്‍ പരിശോധിച്ച്‌ വരികയാണെന്ന്‌ വീരപ്പ മൊയ്‌ലി പറഞ്ഞു. വിശദമായ പഠനത്തിന്‌ ശേഷമേ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിയ്‌ക്കൂ. ഇക്കാര്യത്തില്‍ നിയമപരമായ നടപടികളെക്കുറിച്ച്‌ ആലോചിയ്‌ക്കുന്നതിന്‌ മൂന്നംഗ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്‌. എല്ലാ തരത്തിലും യോജിച്ച തീരുമാനമായിരിയ്‌ക്കും ഇക്കാര്യത്തിലുണ്ടാവുക. സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച്‌ നിയമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്ന്‌ മൊയ്‌ലി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ വ്യക്തമായ നിലപാട്‌ സ്വീകരിയ്‌ക്കാന്‍ കഴിയാതെ വന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌ തത്‌കാലത്തേക്ക്‌ ഒഴിയാനായിരിക്കും സര്‍ക്കാര്‍ ശ്രമിയ്‌ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X