സിടിബിടി: ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായേക്കും
ദില്ലി: ഇന്ത്യ സന്ദര്‍ശിയ്‌ക്കുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണഉം പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. സമഗ്ര അണ്വായുധ പരീക്ഷണ നിരോധന കരാറില്‍ (സിടിബിടി) ഒപ്പുവെയ്‌ക്കാന്‍ ഹിലരി മന്‍മോഹനോട് ആവശ്യപ്പെടുമെന്ന് സൂചനകളുണ്ട്.
സിടിബിടിയില്‍ ഒപ്പുവയ്‌ക്കാത്ത രാഷ്ട്രങ്ങള്‍ക്കു ആണവ സാങ്കേതിക വിദ്യ കൈമാറേണ്ടെന്ന് ജിഎട്ട് രാജ്യങ്ങളുടെ സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ജി എട്ട് ഉച്ചകോടി നിര്‍ദ്ദേശം ഇന്ത്യ-അമേരിക്ക ആണവ കരാറിനെ അനിശ്ചിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കരാറില്‍ ഒപ്പിടാന്‍ ഹിലരി ഇന്ത്യക്കു മേല്‍ സമര്‍ദ്ദം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയെ കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗമെഴുതിയിരുന്നു.
വൈകിട്ട് ആറരയ്‌ക്ക് ഹൈദരാബാദ് ഹൗസില്‍ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണയുമായി നടത്തുന്ന കൂടിക്കാഴ്‌ച്ചക്കു ശേഷം ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം സംബന്ധിക്കുന്ന കരാറുകളില്‍ ഒപ്പുവയ്‌ക്കും. പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായും ഹിലരി ചര്‍ച്ച നടത്തും. ചൊവ്വാഴ്‌ച രാവിലെ ഹിലരി ബാങ്കോക്കിലേക്കു പുറപ്പെടും.












Click it and Unblock the Notifications