Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്‌ കത്തിച്ചയാള്‍ക്ക്‌ മായയുടെ ഉപഹാരം

ലഖ്‌നൊ: ഉത്തര്‍പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ റീത്താ ബഹുഗുണ ജോഷിയുടെ വീട്‌ കത്തിക്കുന്നതിന്‌ നേതൃത്വം നല്‌കിയെന്ന ആരോപണം നേരിടുന്ന ബിഎസ്‌പി നേതാവിന്‌ മായാവതിയുടെ ഉപഹാരം. ബിഎസ്‌പി നേതാവായ ഇംതിസാര്‍ അഹമ്മദ് അബ്ദിയെ യുപിഎ ഷുഗര്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവിയിലാണ്‌ മായാവതി അവരോധിച്ചിരിയ്‌ക്കുുന്നത്‌. മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ പ്രകോപിപ്പിയ്‌ക്കാനുള്ള മായയുടെ മറ്റൊരു നീക്കമായാണ്‌ ഇതിനെ വിലയിരുത്തുന്നത്‌.

ഇംതിസാറിന്‌ ലഭിച്ചിരിയ്‌ക്കുന്ന ചെയര്‍മാന്‍ സ്ഥാനം മന്ത്രി പദവിയോട്‌ തുല്യമാണ്‌. ഞായറാഴ്‌ച വൈകിട്ടാണ്‌ ഇംതിസാറിന്‌ ചെയര്‍മാന്‍ പദവിയില്‍ നിയമിയ്‌ക്കുന്നതിന്‌ വേണ്ടിയുള്ള ഉത്തരവ്‌ പുറത്തിറങ്ങിയത്‌.

ഇംതിസാറിനെ ചെയര്‍മാന്‍ പദവിയില്‍ അവരോധിച്ചതോടെ വീടുകത്തിക്കലിന്‌ പിന്നില്‍ ബിഎസ്‌പിയാണെന്ന്‌ സംശയലേശമെന്യേ തെളിയിക്കപ്പെട്ടതായി കോണ്‍ഗ്രസ്‌ ആരോപിച്ചു. എന്നാല്‍ ഈ തീരുമാനം ഒരാഴ്‌ച മുമ്പേ പാര്‍ട്ടി എടുത്തിരുന്നുവെന്നാണ്‌ ബിഎസ്‌പി വക്താക്കളുടെ വിശദീകരണം.

മായാവതിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന്‌ യുപി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ റീത്ത ബഹുഗുണ ജോഷിയുടെ വസതിയുടെ ഒരു ഭാഗം ബിഎസ്‌പി പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തില്‍ ഇംതിസാര്‍ അലിയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ പരാതി നല്‍കിയിരുന്നു.

ഇതിനിടെ, കാര്‍ കത്തിച്ച അക്രമി സംഘത്തിനു നേതൃത്വം കൊടുത്തയാളുടേതെന്നു കരുതുന്ന കാര്‍ പൊലീസ്‌ പിടിച്ചെടുത്തു. ഉടമ ഒളിവിലാണ്‌. ബിഎസ്‌പി പ്രവര്‍ത്തകര്‍ തന്റെ വീട്‌ കത്തിക്കാനിടയായ സംഭവം സിബിഐയെ കൊണ്‌ട്‌ അന്വേഷിപ്പിക്കണമെന്ന്‌ റീത്ത കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ സിഐഡി അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+