കോണ്‍ഗ്രസ് യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞടി
പാലക്കാട്: ഒറ്റപ്പാലത്തിന് പിന്നാലെ കോണ്‍ഗ്രസ് ഷൊര്‍ണൂര്‍ മണ്ഡലം കണ്‍വെന്‍ഷനിലും ഗ്രൂപ്പ് തിരിഞ്ഞ് തിരിഞ്ഞടി. കുളപ്പുള്ളിയില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന കണ്‍വെന്‍ഷനാണ് കൂട്ടത്തല്ലിലും കല്ലേറിലും കലാശിച്ചത്. അടിപിടിയില്‍ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചടങ്ങുകള്‍ അവസാനിച്ച് നന്ദി പറയാനാരംഭിച്ചപ്പോഴാണ് അടി തുടങ്ങിയത്. സിപി മുഹമ്മദ് എംഎല്‍എയെ അനുകൂലിയ്‌ക്കുന്ന വിഭാഗമാണ് ആദ്യം ബഹളമുണ്ടാക്കിയത്. മറുവിഭാഗക്കാരും കൈയ്യാങ്കളിയ്‌ക്ക് തയ്യാറെടുത്തതോടെ ഹാളിന് നേരെ കല്ലേറുമുണ്ടായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ പിന്നിലായത് സംബന്ധിച്ച് നേതൃത്വം മറുപടി പറയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എഴുന്നേറ്റതും അതിനെ ചെറുക്കാന്‍ മറുവിഭാഗം രംഗത്തെതിയതുമാണ് സംഘര്‍ഷത്തിന് കാരണം. കൂട്ടത്തല്ല് കണ്ട് യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ പ്രവര്‍ത്തകര്‍ ചിതറിയോടി.












Click it and Unblock the Notifications