ദളിനോട് എതിര്‍പ്പില്ല; എന്‍സിപിഎയെ തള്ളും: രമേശ്
തിരുവനന്തപുരം: ജനതാദളിലെ വീരന്‍ വിഭാഗത്തെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം അസംഭവ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമില്ല. കെപിസിസി രാഷ്‌ട്രീയകാര്യസമിതി തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു ചെന്നിത്തല.
വ്യക്തിപരമായ കാരണങ്ങളല്ല, രാഷ്‌ട്രീയപാര്‍ട്ടികളുടെ നിലപാട് അനുസരിച്ചാണ് മുന്നണി പ്രവേശനം അടക്കമുളള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍ യുഡിഎഫിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവരുടെ താത്‌പര്യം അറിയിച്ചിരുന്നു. മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷം ജനതാദള്‍ നേതാക്കളുമായി ചര്‍ച്ചനടത്തുന്നതിനുള്ള തീയതിയും സ്ഥലവും നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ജനതാദളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേ സമയം എന്‍സിപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ശ്രമിച്ചത്.
ജനതാദളിന്റെ കാര്യവും എന്‍സിപിയുടെ കാര്യവും രണ്ടായി കാണണം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എന്‍സിപി ഏഴു സീറ്റുകളില്‍ മത്സിരിച്ചു. അവരുമായി ഒരു തരത്തിലുളള രാഷ്‌ട്രീയ അടുപ്പമോ, യോജിപ്പോ കോണ്‍ഗ്രസിനില്ല.
വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ അരാജകത്വമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ കോളജുകളിലെ ഫീസ് പോലും 5000 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ നിലയിലേക്ക് തള്ളിവിട്ട മന്ത്രി എംഎ ബേബി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications