ലാവലിന്‍: പിബിക്കെതിരെയുള്ള ഹര്‍ജി തള്ളി
കൊച്ചി: ലാവലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്‌തവനക്കെതിരെ നല്‌കിയ ഹര്‍ജി തള്ളി. കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് കാണിച്ച് പിബി പ്രസിദ്ധീകരിച്ച പ്രസ്‌താവന കോടതിയലക്ഷ്യമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ലാവലിന്‍ കേസ് പരിഗണിയ്‌ക്കുന്ന സിബിഐ പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പിബി. അംഗങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതിക്കാരനല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്‌ച ദില്ലിയില്‍ നടന്ന പിബി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിപിഎം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications