പോലീസ് ജീപ്പ് മോഷണം പോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ജീപ്പ് മോഷണം പോയി. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ സിഐ അനില്‍കുമാറിന്റെ ജീപ്പാണ് മുളവന്‍ ജംഗ്‌ഷനിലെ വസതിയില്‍ നിന്നും ഞായറാഴ്‌ച രാത്രിയില്‍ മോഷണം പോയത്.
ഞായറാഴ്‌ചത്തെ ഡ്യൂട്ടികഴിഞ്ഞെത്തിയ അനില്‍ കുമാര്‍ വീടിന് മുന്നില്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് വാഹനം ആയതിനാല്‍ പോലീസിന്റേതെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും ജീപ്പില്‍ ഇല്ലായിരുന്നു.
പോലീസ് ജീപ്പാണെന്നറിയാതെയായിരിക്കും മോഷ്ടാവ് ഇത് കൊണ്ട് പോയതെന്ന് കരുതപ്പെടുന്നു. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications