കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: കൂടുതല്‍ കേന്ദ്ര സഹായം വേണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്‌ കൂടുതല്‍ സഹായം നല്‍കണമെന്ന്‌ റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കാലവര്‍ഷക്കെടുതിയ്‌ക്കുളള കേന്ദ്രസഹായത്തിന്റെ മാനദണ്‌ഡത്തില്‍ മാറ്റം വരുത്തിയേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു.

വടക്കന്‍ കേരളത്തിലെ മഴക്കെടുതികള്‍ വിലയിരുത്താന്‍ കോഴിക്കോട്‌ ചേരുന്ന ഉന്നതതല യോഗത്തിന്‌ മുന്‍പ്‌ മാധ്യപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിക്ഷോഭം നേരിടാന്‍ കേരളത്തിനുളള കേന്ദ്രസഹായം വര്‍ധിപ്പിക്കണം. ഉരുള്‍പൊട്ടലിനെ ഭൂമിനഷ്‌ടപ്പെടുന്നതായി കണക്കാക്കി സഹായം അനുവദിക്കണം. ഉരുള്‍പൊട്ടലിലും, കടല്‍ക്ഷോഭത്തിലും വീടും, സ്ഥലവും നഷ്‌ടപ്പെട്ടവരുടെ കണക്ക്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചുളള സഹായം മാത്രമേ സംസ്ഥാനത്തിന്‌ ലഭിക്കൂ. നാശനഷ്‌ടത്തിന്റെ നാലില്‍ ഒന്നുമാത്രമേ ഇതനുസരിച്ച്‌ കിട്ടൂ. അതുകൊണ്‌ടുതന്നെ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കേന്ദ്രം സഹായത്തിനുളള മാനദണ്‌ഡത്തില്‍ ഇളവ്‌ അനുവദിക്കണം

ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റ്‌ കേരളത്തില്‍ തുറക്കുന്നത്‌ സംബന്ധച്ച്‌ എന്‍ഡിആര്‍എഫ്‌ സീനിയര്‍ കമാണ്ടന്റുമായ മന്ത്രി ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X