നിലാവിന്റെ നാട്ടിലെത്തിയിട്ട് 40 വര്‍ഷം

നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിലെ മൂന്ന് മനുഷ്യരുടെ ചാന്ദ്ര യാത്ര ഒരു ശാസ്ത്ര പര്യവേഷണമെന്നതിനുപരി ഒരു സാഹസികകൃത്യമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. മരണത്തെ പലപ്പോഴും മുഖാമുഖം കണ്ടാണ് ആദ്യ ചാന്ദ്രയാത്രികര്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയത്.
നീല്‍ ആംസ്ട്രോങിന് പിന്നാലെ എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനില്‍ കാല് കുത്തി. മൈക്കല്‍കോളിന്‍സായിരുന്നു ദൗത്യത്തിലെ മൂന്നാമന്. എന്നാല്‍ അദ്ദേഹത്തിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. പേടകം നിയന്ത്രിയ്ക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. വരവേല്ക്കാനാരുമില്ലാത്ത മറ്റൊരു ഗോളാന്തരത്തിലേക്കുള്ള മനുഷ്യരുടെ യാത്ര ലോകവും ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് വീക്ഷിച്ചത്.
ബഹിരാകാശ ഗവേഷണരംഗത്ത് വന്‍മുന്നേറ്റത്തിന് വഴിതെളിച്ചതായിരുന്നു ഈ ചാന്ദ്ര ദൗത്യമെങ്കിലും 1972ന് ചന്ദ്രനിലെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയന്റെ മേല്‍ക്കോയ്മയെ മറികടക്കാനാണ് അമേരിക്ക ചാന്ദ്രദൗത്യം സംഘടിപ്പിച്ചത്. നീല്‍ ആംസ്ട്രോങ്ങും എഡ്വിന് ആല്‍ഡ്രിനും ശേഷം അമേരിക്ക പത്തു പേരെക്കൂടി ചന്ദ്രനിലെത്തിച്ചു.
എന്നാല്‍ ഇതെല്ലാം അമേരിയ്ക്കയുടെ വെറും ഫോട്ടോഗ്രാഫിക്ക് തന്ത്രങ്ങള്‍ മാത്രമാണെന്നാണ് പിന്നീട് പലരും വിലയിരുത്തിയത്. ഇത് സംബന്ധിച്ചും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആദ്യമായി ചന്ദ്രനിലിറങ്ങിയതി നീല്‍ ആംസ്ട്രോങ്ങാണെന്നാണ് അമേരിയ്ക്ക അവകാശപ്പെട്ടതും ലോകമെങ്ങും പ്രദര്‍ശിപ്പിച്ച ഡോക്കുമെന്ററിയില്‍ കാണിയ്ക്കുന്നതും. എന്നാല്‍ ആദ്യമായി ആംസ്ട്രോങ്ങ് ചന്ദ്രനില്‍ ഇറങ്ങിയത് ഫിലിമിലാക്കിയത് ആരാണെന്ന ചോദ്യം ബാക്കി നില്ക്കുന്നു.
എന്നാല്‍ പിന്നീട് ചന്ദ്ര ദൗത്യങ്ങള്‍ക്കുള്ള താത്പര്യം കുറയുന്നതാണ് കണ്ടത്. വന്‍ പണച്ചെലവും ശീതയുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുമെല്ലാം ഇതിന് കാരണമായി.
ഇപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നാസയും ചൈനയും ഇന്ത്യയുമാണ് ലോകത്തിന് പ്രത്യാശ പകരുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഈ മൂന്ന് കൂട്ടരും ചന്ദ്രനില്‍ കാല്‍കുത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. വന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കുള്ള ഇടത്താവളമായും അമൂല്യമായ ഹീലിയം 3 എന്ന ഊര്‍ജ്ജ സമ്പത്തുമാണ് മനുഷ്യനെ വീണ്ടും ചാന്ദ്ര ദൗത്യങ്ങള്‍ക്ക് പ്രേരിപ്പിയ്ക്കുന്നത്.
പരിണാമ പ്രക്രിയയില്‍ മനുഷ്യരാശിയുടെ ഉദ്ഭവത്തോളം പ്രധാന്യമര്ഹിയ്ക്കുന്നതാണ് ആദ്യ ചാന്ദ്രയാത്രയെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ മനുഷ്യരാശി അന്നോളമാര്‍ജ്ജിച്ച അറിവിന്റെ പിന്‍ബലത്തില്‍ രണ്ട് മനുഷ്യര്‍ നിലാവിന്റെ നാട്ടിലേക്ക് നടത്തിയ യാത്ര മനുഷ്യനുള്ളിടത്തോളം കാലം എന്നും ഓര്‍മ്മിയ്ക്കപ്പെടും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications