ഗംഗുഭായ് ഹംഗല്‍ അന്തരിച്ചു

കര്‍ണ്ണാടകയിലെ ധാര്‍വാഢില്‍ ജനിച്ച ഹംഗല്‍ ആറു പതിറ്റാണ്ടോളം സംഗീതലോകത്ത് നിറഞ്ഞുനിന്നു. കിരണ ഘരാനയിലെ സവായി ഗന്ധര്‍വ്വയുടെ പ്രഥമശിഷ്യയായിരുന്ന ഹംഗല്‍.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ഹംഗലിനെ രാജ്യം പത്മഭൂഷണ്‍(1971), പത്മ വിഭൂഷണ്‍(2002), സംഗീത നാടക അക്കാദമി അവാര്‍ഡ്(1973), ദീനനാഥ് പ്രതിഷ്‌ഠാന്‍ (1997) എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
തന്റെ ശബ്ദസൗകുമാര്യത്താല്‍ ശ്രോതാക്കളുടെ മനം കീഴടക്കിയ ഹംഗല്‍ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് കര്‍ണാടക സംഭാവന ചെയ്‌ത നാല് അമൂല്യ രത്‌നങ്ങളില്‍ ഒരാളാണ്. മല്ലികാര്‍ജ്ജുന്‍ മന്‍സൂര്‍, കുമാര്‍ ഗന്ധര്‍വ, ഭീംസെന്‍ ജോഷി എന്നിവരാണ് മറ്റുള്ളവര്‍.












Click it and Unblock the Notifications