കലാമിന് ദേഹപരിശോധന; അന്വേഷണം തുടങ്ങി
ദില്ലി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ദില്ലി വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയത് അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഏപ്രില്‍ 24ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കോണ്ടിനെന്റല് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരാണ് കലാമിനോട് അപമര്യാദയായി പെരുമാറിയത്. ദേഹപരിശോധനയുടെ ഭാഗമായി കലാമിന്റെ ഷൂസും ബെല്‍റ്റും അഴിച്ചു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ബാഗും എക്സറേ പരിശോധനയ്ക്ക് വിധേയമാക്കി.
സുരക്ഷാ പരിശോധനകളില്‍ നിന്നും മറ്റും ഒഴിവാക്കേണ്ട വിഐപികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് കലാം.ഈ വിഐപികള്‍ കൊമേഴ്സ്യല്‍ ഫ്ളൈറ്റുകളില്‍ യാത്ര ചെയ്യുന്പോള്‍ പോലും സുരക്ഷാ പരിശോധനകളില്‍ നിന്നും മറ്റും ഒഴിവാക്കണമെന്നാണ് ചട്ടം.
ഇന്ത്യയില്‍ 18ഓളം പദവികള്‍ വഹിയ്ക്കുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ രാഷ്ട്രപതിമാര്‍, ലോക്സഭാ സ്പീക്കര്‍, മുഖ്യമന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, ക്യാബിനറ്റ് സെക്രട്ടറി തുടങ്ങിയവരാണ് ഈ വിഐപി പട്ടികയില്‍ ഉള്‍പ്പെടുക.
യുഎസ് വിമാനകമ്പനിയായ കോണ്ടിനെന്റല് എയര്‍ലൈന്‍സിന്റെ മേലധികാരിയുടെ നിര്‍ദേശ പ്രകാരമാണ് കലാമിന് പ്രത്യേക പരിഗണന കൊടുക്കാന്‍ വിസമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലാമിനെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കണോ എന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഏറെ നേരം എയര്‍പോര്‍ട്ടില്‍ കാത്തിരിയ്ക്കേണ്ടതായും വന്നു.
കലാമിന്റെ ദേഹപരിശോധന മറ്റുള്ള യാത്രക്കാരുടെ മുമ്പില്‍ വെച്ചായിരുന്നു. വിമാനത്തില്‍ കയറാനായി കലാം എത്തിയപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായി. അദ്ദേഹത്തെ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണോ എന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ചീഫിനോട് അന്വേഷിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് കലാമിനെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതേ സമയം സംഭവത്തെക്കുറിച്ച് പരാതി നല്‍കേണ്ട എന്ന നിലപാടിലാണ് അബ്ദുള്‍ കലാം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications