മാനത്തെ നിഴല്‍ നാടകം കാണാന്‍ മറക്കരുത്

സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിയ്‌ക്കാന്‍ ഭൂമിയിലെ ഏറ്റവും മികച്ച പ്രദേശമായി നാസ നിര്‍ദ്ദേശിയ്‌ക്കുന്നത ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമമാണെന്നും അറിയുക. ഇന്ത്യന്‍ വാനശാസ്‌ത്രത്തിന്റെ പിതാവായ ആര്യഭടന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ബീഹാറിലെ തരേഗാനയിലാണ് ശാസ്‌ത്രലോകം ഇപ്പോള്‍ തമ്പടിച്ചിരിയ്‌ക്കുന്നത്.
ലോകത്തെ ഏറ്റവുംവലിയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ശാസ്‌ത്രജ്ഞര്‍ക്ക് പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിശാസ്‌ത്ര നിരീക്ഷണത്തിനായി ആര്യഭട്ടന്‍ ഇവിടെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നുവെന്നും ഇവിടെ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഭൂമി സൂര്യനെ വലംവെയ്‌ക്കുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിചേര്‍ന്നതെന്നുമാണ് ചരിത്രം. സഞ്ചാരികളും വാനനിരീക്ഷകരും ശാസ്‌ത്രജ്ഞരുമായി രണ്ടുലക്ഷം പേരെങ്കിലും ഇവിടെയെത്തുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നുമിനിറ്റ് 48 സെക്കന്‍ഡ് നേരം ഗ്രഹണം ഇവിടെ ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു.
സന്ദര്‍ശകരുടെ വരവ് മുന്‍കൂട്ടിക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ തരേഗാനയിലെ റോഡുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭവം മുതലാക്കാന്‍ ബീഹാറിലെ വിനോദ സഞ്ചാരവകുപ്പും ടൂര്‍ ഓപ്പറേറ്റര്‍മാരും രംഗത്തുണ്ട്.
അടുത്ത പേജില്‍












Click it and Unblock the Notifications