കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനത്തെ നിഴല്‍ നാടകം കാണാന്‍ മറക്കരുത്‌

  • By Staff
Google Oneindia Malayalam News

Solar eclipse
ദില്ലി: മനുഷ്യായുസ്സില്‍ ഒരിയ്‌ക്കല്‍ മാത്രം കൈവരുന്ന ആകാശക്കാഴ്‌ചയ്‌ക്ക്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ ലോകം ഒരുങ്ങി. ബുധനാഴ്‌ച അതിരാവിലെ ഉദിച്ചുയരുന്ന സൂര്യപ്രഭ ചന്ദ്രന്‍ മറയ്‌ക്കുന്നന്ന അദ്‌ുഭുത കാഴ്‌ച ദര്‍ശിയ്‌ക്കാന്‍ ശാസ്‌ത്ര ലോകത്തോടൊപ്പം സാധാരണക്കാരും ഒരുങ്ങി കഴിഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണമാണ്‌ ബുധനാഴ്‌ച രാവിലെ മാനത്തുണ്ടാവുക. ഇത്രയും സമയം നീണ്ടു നില്‌ക്കുന്ന സൂര്യഗ്രഹണം ഇനി ദൃശ്യമാവാന്‍ 2132 ജൂലായ്‌ 22 വരെ കാത്തിരിയ്‌ക്കണം.

സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിയ്‌ക്കാന്‍ ഭൂമിയിലെ ഏറ്റവും മികച്ച പ്രദേശമായി നാസ നിര്‍ദ്ദേശിയ്‌ക്കുന്നത ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമമാണെന്നും അറിയുക. ഇന്ത്യന്‍ വാനശാസ്‌ത്രത്തിന്റെ പിതാവായ ആര്യഭടന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ബീഹാറിലെ തരേഗാനയിലാണ്‌ ശാസ്‌ത്രലോകം ഇപ്പോള്‍ തമ്പടിച്ചിരിയ്‌ക്കുന്നത്‌.

ലോകത്തെ ഏറ്റവുംവലിയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ശാസ്‌ത്രജ്ഞര്‍ക്ക്‌ പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്‌,‌ ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഇവിടെയെത്തിയിട്ടുണ്ട്‌. ജ്യോതിശാസ്‌ത്ര നിരീക്ഷണത്തിനായി ആര്യഭട്ടന്‍ ഇവിടെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നുവെന്നും ഇവിടെ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ്‌ ഭൂമി സൂര്യനെ വലംവെയ്‌ക്കുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിചേര്‍ന്നതെന്നുമാണ്‌ ചരിത്രം. സഞ്ചാരികളും വാനനിരീക്ഷകരും ശാസ്‌ത്രജ്ഞരുമായി രണ്ടുലക്ഷം പേരെങ്കിലും ഇവിടെയെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. മൂന്നുമിനിറ്റ്‌ 48 സെക്കന്‍ഡ്‌ നേരം ഗ്രഹണം ഇവിടെ ദൃശ്യമാകുമെന്ന്‌ വാനനിരീക്ഷകര്‍ പറയുന്നു.

സന്ദര്‍ശകരുടെ വരവ്‌ മുന്‍കൂട്ടിക്കണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ തരേഗാനയിലെ റോഡുകളും മറ്റ്‌ അടിസ്ഥാന സൌകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്‌. സംഭവം മുതലാക്കാന്‍ ബീഹാറിലെ വിനോദ സഞ്ചാരവകുപ്പും ടൂര്‍ ഓപ്പറേറ്റര്‍മാരും രംഗത്തുണ്ട്‌.

അടുത്ത പേജില്‍

നിഴല്‍ നാടകത്തിന്‌ പിന്നില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X