കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഴല്‍ നാടകത്തിന്‌ പിന്നില്‍

  • By Staff
Google Oneindia Malayalam News

പുലര്‍ച്ചെ 5.28 ന്‌‌ ഇന്ത്യയില്‍ ഗ്രഹണം തുടങ്ങുമെന്നാണ്‌ പ്രവചനം. ഏകദേശം ആറു മിനിറ്റു നേരം നിഴലിനടിയിലാവും സൂര്യന്‍. ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്തിനടുത്തുനിന്നാണ്‌ മാനത്തെ നിഴല്‍ നാടകം ആരംഭിയ്‌ക്കുക. പിന്നീട്‌ അത്‌ അതിവേഗം മധ്യപ്രദേശിലെ ഇന്‍ഡോര്‍, യുപിയിലെ വാരാണസി, ബിഹാറിലെ പട്‌ന ഭാഗങ്ങളിലൂടെ സഞ്ചരിക്കും. അരുണാചല്‍ പ്രദേശിലൂടെ ചൈനയിലേക്ക്‌ കടക്കുന്നതോടെ മാനത്തെ അദ്‌ുഭുതക്കാഴ്‌ച ഇന്ത്യയോട്‌ വിട പറയും. നേരം പുലരുന്നതിനു മുന്‍പായതിനാല്‍ കേരളത്തില്‍ ഗ്രഹണത്തിന്‌ വ്യക്തത കുറവായിരിക്കും. മഴ മേഘങ്ങളും നമുക്ക്‌ വിഘാതമായേക്കും.

1800 നു ശേഷം പന്ത്രണ്ടാമത്തെ സമ്പൂര്‍ണ സൂര്യഗ്രഹണമാണ്‌ ബുധനാഴ്‌ച രാവിലെ സംഭവിക്കാനിരിക്കുന്നത്‌. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട്‌ ലോകമൊട്ടാകെ ഒട്ടേറെ അന്ധ വിശ്വാസങ്ങളും മറ്റും ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്‌. സൂര്യ ചന്ദ്ര ഗ്രഹണ പ്രതിഭാസങ്ങളെ കഴിയാവുന്നിടത്തോളം ശാസ്‌ത്രലോകം വിശദീകരിച്ചിട്ടും തലമുറകളായി ഉറച്ചു പോയ വിശ്വാസത്തെ മാറ്റാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നും തയ്യാറായിട്ടില്ല.

ക്രിസ്‌തുവിനു മുന്‍പ്‌ 2807 ബിസി മെയ്‌ പത്തിനുണ്ടായ ഗ്രഹണമാണ്‌ രേഖപ്പെടുത്തപ്പെട്ടതില്‍ വെച്ചേറ്റവും ഏറ്റവും പഴയ സൂര്യഗ്രഹണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌ക്കാരങ്ങള്‍ സൂര്യഗ്രഹണത്തെ പല വ്യത്യസ്‌ത കോണുകളിലൂടെയാണ്‌ നോക്കി കണ്ടത്‌.

ദൈവ കോപമെന്നും സൂര്യനെ വിഴുങ്ങുന്ന രാക്ഷസനുമായൊക്കെയായാണ്‌ ചരിത്രാതീത കാലത്തെ ജനങ്ങള്‍ സൂര്യഗ്രഹണത്തെ കണ്ടിരുന്നത്‌. ഒട്ടൊക്കെ തങ്ങളെ ഭയപ്പെടുത്തിയ കാഴ്‌ചകള്‍ രേഖപ്പെടുത്തിവെയ്‌ക്കാനും അവര്‍ മറന്നിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്‌ സംബന്ധിച്ച്‌ ഒട്ടേറെ രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. പിന്നീട്‌ ആധുനിക ജ്യോതിശാസ്‌ത്രത്തിന്റെ വരവോടെയാണ്‌ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടുള്ള അജ്ഞത ഒട്ടൊക്കെ മാറിയത്‌.

സൂര്യ ഗോളം നിസ്സാരനായ ചന്ദ്രന്‌ പിന്നില്‍ മറയുന്നതിനെ ശാസ്‌ത്രലോകം വിശദീകരിച്ചത്‌ ഇങ്ങനെയാണ്‌.

സൂര്യനെ ഭൂമി ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ 365 1/4 ദിവസംകൊണ്ട്‌ ഒരു പ്രാവശ്യം വലം വയ്‌ക്കുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്‌ 27 1/3 ദിവസം കൊണ്ടുമാണ്‌. ഈ പ്രദക്ഷിണത്തിനിടെ പ്രത്യേക സമയങ്ങളില്‍ ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വന്നു പെടും. ആ സമയത്ത്‌ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലായിരിക്കും. അപ്പോള്‍ സൂര്യനില്‍ നിന്നു ഭൂമിയിലേയ്‌ക്കുള്ള പ്രകാശം കുറച്ചു നേരത്തേയ്‌ക്കു തടസപ്പെടും. ഇതാണ്‌ സൂര്യഗ്രഹണം.

സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രന്റെ വലിപ്പം നിസാരമാണ്‌, എന്നാല്‍ ചന്ദ്രനെക്കാള്‍ ഭൂമിയില്‍ നിന്നു 400 മടങ്ങ്‌ അകലെയാണ്‌ സൂര്യന്റെ സ്ഥാനം. അതുകൊണ്ടുതന്നെയാണ്‌ നേര്‍രേഖയിലെത്തുമ്പോള്‍ സൂര്യനെ മറയ്‌ക്കാന്‍ ചന്ദ്രന്‌ സാധിയ്‌ക്കുന്നത്‌.

ശാസ്‌ത്ര വിശദീകരണങ്ങള്‍ എന്തൊക്കെയായാലും ലോകത്തിന്‌ ഇന്നും സൂര്യഗ്രഹണം ഇന്നുമൊരു അദ്‌ഭുതക്കാഴ്‌ച തന്നെയാണ്‌. അതു കൊണ്ടു തന്നെയാണ്‌ ഓരോ സൂര്യഗ്രഹണത്തെയും ലോകം ആഘോഷത്തോടെ വരവേല്‌ക്കുന്നത്‌.

മുന്‍ പേജില്‍

നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം ബുധനാഴ്ചനൂറ്റാണ്ടിന്റെ സൂര്യഗ്രഹണം ബുധനാഴ്ച

അടുത്ത പേജില്‍

സൂര്യഗ്രഹണം ദൃശ്യമാവുന്ന സമയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X