പിതാവിന്റെ കാമുകനെ മകന്‍ കൊന്നു
കാണ്‍പൂര്‍: പിതാവുമായി സ്വവര്‍ഗ്ഗരതി പുലര്‍ത്തിയ ആളെ മകന്‍ കൊലപ്പെടുത്തി. പിന്നീട് മകനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തു. ഉത്തര്‍പ്രദേശിലെ നൗബസ്‌ത പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പശുപതി നഗറില്‍ ഞായറാഴ്‌ചയാണ് സംഭവം.
ഡോക്‌ടര്‍ കൃഷ്‌ണകുമാറിന്റെ മകന്‍ രാജു ദ്വിവേദിയാണ് അലഹബാദ് ചീഫ് മെഡിക്കല്‍ ഓഫീസറായ കൃഷ്‌ണദേവ രാജ ശ്രീവാസ്‌തവ(38)യെ കൊലപ്പെടുത്തിയത്.
പിതാവ് കൃഷ്‌ണകുമാറിന്റെയും ശ്രീവാസ്‌തവയുടെയും സ്വവര്‍ഗ്ഗപ്രേമത്തില്‍ അസ്വസ്ഥനായിരുന്ന രാജു, ശ്രീവാസ്‌തവയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജു ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്‌ച രാത്രി തലയില്‍ മുറിവേറ്റ നിലയില്‍ മദ്യപിച്ച് വീട്ടിലെത്തിയ രാജു ആരോടും സംസാരിയ്‌ക്കാതെ സ്വന്തം മുറിയിലേക്ക് പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ മുറിയിലെത്തിയ അമ്മ ലക്ഷ്‌മിയാണ് രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications