കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കടക വാവുബലി: പിതൃമോക്ഷം തേടി ആയിരങ്ങള്‍

  • By Staff
Google Oneindia Malayalam News

ആലുവ: കര്‍ക്കടക വാവിനോടനുബന്ധിച്ച്‌ മണ്‍മറഞ്ഞ പിതൃക്കളുടെ മോക്ഷത്തിന്‌ ബലിയര്‍പ്പിയ്‌ക്കാന്‍
ആയിരങ്ങള്‍ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളിലെത്തി. വര്‍ക്കല പാപനാശം, ആവുല മണല്‍പ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി തുടങ്ങിയ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നു മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

ബലികര്‍മങ്ങള്‍ നടത്തുന്നതിനായി എത്തുന്നവര്‍ക്ക്‌ വിപുലമായ സൗകര്യമാണ്‌ പുണ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്‌. ആലുവയില്‍ 75 ഓളം ബലിത്തറകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. പെരിയാര്‍ കരകവിഞ്ഞ്‌ ആറാട്ട്‌ നടന്നതിനുശേഷമാണ്‌ ഇത്തവണ ബലിതര്‍പ്പണമെന്ന പ്രത്യേകതയുമുണ്ട്‌. കളക്‌ടറേറ്റ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ ആലുവ മണപ്പുറത്ത്‌ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലികര്‍മങ്ങള്‍ നടത്തുന്നതിനായി എത്തുന്നവര്‍ക്ക്‌ ദേവസ്വം പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. ദേവസ്വം അംഗീകരിച്ച 14 കര്‍മികളുടെ നേതൃത്വത്തിലാണ്‌ ക്ഷേത്രക്കടവില്‍ ബലികര്‍മം നടക്കുന്നത്‌. ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായയിലെ ഏറ്റവും പ്രധാനവാവാണ്‌ കര്‍ക്കടകവാവ്‌. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ കടല്‍ത്തീരങ്ങളില്‍ ബലിയിടുന്നവര്‍ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X