കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുന്നതും വെള്ളമടിച്ച്; പൈലറ്റുമാര്‍ കുടുങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: മദ്യപിച്ച്‌ വിമാനം പറത്താനെത്തിയ സ്വകാര്യ വിമാനക്കമ്പനികളിലെ 29 ഓളം പൈലറ്റുമാര്‍ കുടുങ്ങി. വിമാനത്തില്‍ കയറുന്നതിന്‌ മുമ്പ്‌ നടത്തുന്ന പ്രീ-ഫ്‌ളൈറ്റ്‌ ബ്രീത്ത്‌ ടെസ്റ്റിലാണ്‌ പൈലറ്റുമാര്‍ പിടിയ്‌ക്കപ്പെട്ടത്‌. വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേലാണ്‌ യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഏറെ ബാധിയ്‌ക്കുന്ന ഇക്കാര്യം വെളിപ്പെടുത്തിയത്‌.

മുതലാളി മദ്യരാജാവായത്‌ കൊണ്ടോ എന്തോ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരാണ്‌ മദ്യപിച്ച്‌ വിമാനമോടിയ്‌ക്കുന്നതില്‍ മുമ്പന്‍മാര്‍. എട്ട്‌ കിങ്‌ഫിഷര്‍ പൈലറ്റുമാരാണ്‌ വെള്ളമടിതിന്‌ കൈയ്യോടെ പിടിയ്‌ക്കപ്പെട്ടത്‌.

ബജറ്റ്‌ വിമാനക്കമ്പനികളായ ഇന്‍ഡിഗോയിലേയും സ്‌പൈസ്‌ ജെറ്റിലേയും ആറു പൈലറ്റുമാര്‍ വീതം പരിശോധനയില്‍ പിടിയ്‌ക്കപ്പെട്ടു. ജെറ്റ്‌ ലൈഫ്‌, പാരമൗണ്ട്‌, ജെറ്റ്‌ എയര്‍വേയ്‌സ്‌ എന്നീ കമ്പനികളിലെ മൂന്നു പൈലറ്റുമാരും ജോലിയ്‌ക്ക്‌ മുമ്പ്‌ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പരിശോധനയ്‌ക്കിടെ പിടിയ്‌ക്കപ്പെടുന്ന പൈലറ്റ്‌ ആറാഴ്‌ച ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നും പട്ടേല്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ആഘോഷാവസരങ്ങളിലാണ്‌ പൈലറ്റുമാരില്‍ മദ്യപാനശീലം കൂടുന്നതെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ക്രിസ്‌മസ്‌, ന്യൂ ഇയര്‍ എന്നീ ആഘോഷ വേളകളില്‍ ഇത്‌ കുത്തനെ കൂടുമെന്ന്‌ വ്യോമഗതാഗത രംഗത്തുള്ളവര്‍ പറയുന്നു.

പൈലറ്റുമാരുടെ മദ്യപാനശീലത്തെക്കുറിച്ച്‌ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ്‌ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പരിശോധനകള്‍ നടന്നത്‌. വിമാനം പറത്തുന്നതിന്‌ 12 മണിക്കൂറിനുള്ളിലാണ്‌ ബ്രീത്ത്‌ അനലിസ്റ്റ്‌ പരിശോധന നടത്തുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X