വീണ്ടും മെട്രോ അപകടം; 1 മരണം
ദില്ലി: ദില്ലി മെട്രോ റെയില്‍പ്പാത നിര്‍മാണത്തിനിടെ വീണ്ടും അപകടം. ബുധനാഴ്‌ച പുലര്‍ച്ചെ ആറു മണിയോടെ പഞ്ചാബി ബാഗിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കരാര്‍ തൊഴിലാളിയായ വിക്കി സിങ് (26) മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലം നിര്‍മാണത്തിന് വേണ്ടി ബീം ഉയര്‍ത്തുന്നതിനിടെ ക്രെയിനിന്റെ ചങ്ങല പൊട്ടി വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിക്കി സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്‌ക്കാനായില്ല.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ദില്ലി മെട്രോ റെയില്‍ നിര്‍മാണത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. ജൂലായ് 12നുണ്ടായ അപകടത്തില്‍ 6 തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടെ ക്രെയിനുകള്‍ തകര്‍ന്ന് വീണ് അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു.
അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെട്രോ റെയില്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ രാജിവച്ചെങ്കിലും ഗവണ്‍മെന്റ് രാജി സ്വീകരിച്ചില്ല.












Click it and Unblock the Notifications