കോണ്ടിനെന്റല് കലാമിനോട് മാപ്പ് ചോദിച്ചു
ദില്ലി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചു ദേഹപരിശോധന നടത്തിയ സംഭവത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല് എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പു പറഞ്ഞു.
"സംഭവത്തില്‍ ഞങ്ങള്‍ നിരുപാധികം മാപ്പു പറയുന്നു. കലാമിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയെന്ന ഉദ്ദേശം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അദ്ദേഹത്തിന് നേരിട്ട അസൗകര്യങ്ങളില്‍ ഞങ്ങള്‍ ഖേദിയ്ക്കുന്നു."
കോണ്ടിനെന്റല് കമ്പനി പുറത്തിറക്കിയ പ്രസ്താവന വിശദീരിയ്ക്കുന്നു.
ഇന്ത്യന്‍ നിയമങ്ങളനുസരിച്ച് മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്് തുടങ്ങിയവരെയെല്ലാം ദേഹപരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നാണ് നിയമം. കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ എയര്‍ലൈന്‍ അധികൃതരുടെ നടപടി വിവാദമായതിനെ തുടര്‍ന്ന് വിമാനകമ്പനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ന്യൂയോര്‍ക്കിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കലാമിനോട് അപമര്യാദയായി എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത്.
മുന്രാഷ്ട്രപതിയാണെന്നു കൂടെയുള്ളവര്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ ബെല്‍റ്റും ഷൂസും അഴിച്ചുമാറ്റുകയും തുടര്‍ന്നു കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു ദേഹപരിശോധന നടത്തുകയും ചെയ്തു. ബാഗുകളും മൊബൈല്‍ഫോണും എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കി. അമേരിക്കയില്‍ ചെന്നപ്പോഴും ഇതു ആവര്‍ത്തിച്ചു. എല്ലാവരുടേയും മുന്നില്‍ വച്ചായിരുന്നു പരിശോധന. എന്നാല്‍ ഇതു സംബന്ധിച്ചു കലാം പരാതിപ്പെടാതിരുന്നതിനാലാണ് സംഭവം ഇത്രയും കാലം രഹസ്യമായിരുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications