Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റേത്‌ കുറ്റസമ്മതമല്ലെന്ന്‌ അഭിഭാഷകന്‍

മുംബൈ: ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ്‌ തിങ്കളാഴ്‌ച കോടതിയില്‍ വെളിപ്പെടുത്തി കാര്യങ്ങള്‍ കുറ്റസമ്മതമായി പരിഗണിയ്‌ക്കരുതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അബ്ബാസ്‌ കസ്‌മി വാദിച്ചു. കസബിന്റെ കുറ്റസമ്മതം സംബന്ധിച്ച് മറുപടി നല്‍കാന്‍ പ്രോസിക്യൂട്ടര്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ വിചാരണ ബുധനാഴ്‌ചത്തേയ്‌ക്ക്‌ നിട്ടീവയ്‌ക്കാന്‍ കോടതി തീരുമാനിച്ചു. മറുപടി ലഭിച്ചതിന്‌ ശേഷം കസബിന്റെ കുറ്റസമ്മതം സ്വീകരിയ്‌ക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും.

ജഡ്‌ജിയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുക മാത്രമാണ്‌ കസബ്‌ ചെയ്‌തതെന്നാണ്‌ അബ്ബാസ്‌ കസ്‌മിയുടെ വാദം. ഇതിനെ കുറ്റസമ്മതമായി കണക്കാക്കരുത്‌. കസബ്‌ ജയില്‍ കനത്ത മാനസിക പീഡനത്തിന്‌ ഇരയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കസബ്‌ എഴുതി നല്‍കിയ സാക്ഷിമൊഴിയുടെ സത്യാവസ്ഥ ജഡ്‌ജി തന്നെ നേരിട്ട്‌ പരിശോധിക്കണമെന്നും അബ്ബാസ്‌ കസ്‌മി ആവശ്യപ്പെട്ടു. ഭീകരാരക്രമണം സംബന്ധിച്ച്‌ കുറ്റസമ്മതം കസബ്‌ ചൊവ്വാഴ്‌ചയും കോടതിയില്‍ ആവര്‍ത്തിച്ചു. ചൊവ്വാഴ്‌ച കോടതി നടപടികള്‍ ആരംഭിച്ചയുടന്‍ തനിയ്‌ക്ക്‌ കുറെക്കൂടി കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന്‌ കസബ്‌ ജഡ്‌ജിയെ അറിയിക്കുകയായിരുന്നു.

കസബിന്റെ മൊഴികളിലെ ചിലഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ മാധ്യമങ്ങള്‍ക്ക്‌ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൊഴിയിലെ ചില ഭാഗങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്‌ ഭംഗം വരുത്തുമെന്നതിനാലാണിത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+