Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: പുനെയില്‍ സ്‌കൂള്‍ അടച്ചു

പുനെ: പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ പുനെയിലെ ഒരു സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു. അഭിനവ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളാണ്‌ അടച്ചിട്ടിരിക്കുന്നത്‌.

അമേരിക്കയുമായുള്ള സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി പത്തുമാസം അവിടെ താമസിച്ചശേഷം തിരിച്ചെത്തിയ 40 അംഗസംഘത്തിലെ ഒരു 16 വയസ്സുകാരനില്‍ നിന്നാണ്‌ പന്നിപ്പനി പടര്‍ന്നത്‌.

ആദ്യം ഈ കുട്ടിയുടെ ബന്ധുവായ വിദ്യാര്‍ത്ഥിയ്‌ക്കാണ്‌ പനി പകര്‍ന്നത്‌. തുടര്‍ന്ന്‌ ഈ കുട്ടിയുടെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കും പനി പടരുകയായിരുന്നു. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കിയപ്പോള്‍ പത്തോളം പേര്‍ക്ക്‌ പനി പടര്‍ന്നതായി സ്ഥിരീകരിച്ചു.

ഇതിനെത്തുടര്‍ന്ന്‌ ഈ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരാഴ്‌ച അവധി നല്‍കു. തിങ്കളാഴ്‌ച മറ്റ്‌ രണ്ട്‌ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുകൂടി പനി സ്ഥിരീകരിച്ചതോടെ ഒരാഴ്ച അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. പുനെ മുനിസിപ്പല്‍ കമ്മീഷണറുടെയും ആരോഗ്യവകുപ്പിന്റെയും അംഗീകാരത്തോടെയാണ്‌ സ്‌കൂള്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്‌.

സ്‌കൂള്‍ അടച്ചിട്ട്‌ പരിസരം മുഴുവന്‍ മരുന്ന്‌ തളിച്ച്‌ ശുചീകരിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ത്ഥി സേന സ്‌കൂളില്‍ ധര്‍ണ നടത്തിയിരുന്നു. പനി ബാധിച്ച 14 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടത്തെ നായിഡു ആശുപത്രയില്‍ ചികിത്സയിലാണ്‌.

പുനെയ്‌ക്ക്‌ പുറമെ ചെന്നൈ, ദില്ലി, തിരുവനന്തപുരം, ഡെറാഡൂണ്‍, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളില്‍ രണ്ടുവീതം പന്നിപ്പനി ബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ചവരെ 308 പന്നിപ്പനി കേസുകളാണ്‌ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഇതിനിടെ പന്നിപ്പനി ബാധിച്ച്‌ ലോകമെമ്പാടും ഇതുവരെ 700 പേര്‍ മരിച്ചുവെന്ന്‌ ലോകാരോഗ്യസംഘടന അറിയിച്ചു. 429 പേര്‍ മരിച്ചെന്നായിരുന്നു രണ്ടാഴ്‌ച മുമ്പുള്ള കണക്ക്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+