സിപിഎം പിഡിപി ബന്ധം ഉപേക്ഷിക്കുന്നു?
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിഡിപിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് സിപിഎം ഉപേക്ഷിക്കുന്നു. പിഡിപിയുമായി കൂട്ടുകെട്ട് തുടരണമെന്ന സംസ്ഥാനത്തെ ഔദ്യോഗിക പക്ഷത്തിന്റെ താല്പര്യത്തിന് വിരുദ്ധമായിട്ടാണ് സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പിഡിപി പോലുള്ള കക്ഷികളുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ സംസ്ഥാന നേതൃത്വം ആലോചിച്ച് നീങ്ങണമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മേഖലാ റിപ്പോര്‍ട്ടിങ്ങുകളില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പിഡിപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നതിന്റെ വ്യക്തമായ സൂചനതന്നെയാണിത്.
തിരഞ്ഞെടുപ്പ് കാലത്ത് പൊന്നാനിയില്‍ പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ മതേതര നിലപാടിനെ ദുര്‍ബലമാക്കുന്ന ഒരു നീക്കവും പാടില്ലെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാരാട്ട് ഈ അവലോകന റിപ്പോര്‍ട്ട് മേഖലാ യോഗങ്ങളില്‍ വിശദീകരിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങളെ സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ട് ആകര്‍ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടില്‍ പിഡിപി തീവ്രവാദ ബന്ധം ഉപേക്ഷിച്ചിട്ടുണ്ടെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പിഡിയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ കാണുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും മാധ്യമങ്ങളും ജനങ്ങളുടെ ഈ വിശ്വാസത്തെ സിപിഎമ്മിനെതിരെ ഉപയോഗപ്പെടുത്തി.
ആത്യന്തികമായി പിഡിപി ബന്ധം ഉദ്ദേശിച്ച പ്രയോജനം ചെയ്തില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടുകളുടെ അംഗീകരിക്കുന്ന തരത്തിലുള്ളതാണ്. എന്നാല്‍ പിഡിപി ബന്ധം വിവാദമാകാന്‍ കാരണം വിഎസിന്റെ പരസ്യ പ്രസ്താവനകളാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.
എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ ഈ ബന്ധം കാര്യമായി പ്രയോജനം ചെയ്തില്ലെന്ന് മാത്രമല്ല ദോഷം ചെയ്തുവെന്ന് ഔദ്യോഗികപക്ഷത്തെ ചിലരും വിശ്വസിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ പിഡിപി ബന്ധത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടത് സിപിഎമ്മിനെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
ഓദ്യോഗികമായി പ്രഖ്യാപനമോ അറിയിപ്പോ ഉണ്ടായിട്ടില്ലെങ്കിലും എന്തായാലും സിപിഎമ്മിന്റെ പിഡിപി ബാന്ധവത്തിന് അവസാനമായെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications