ഫിറ്റായി കാറോടിച്ച നടി പിടിയില്‍
തിരുവനന്തപുരം: മദ്യപിച്ച് ബോധമില്ലാതെ കാറോടിച്ച് അപകടത്തില്‍പ്പെട്ട പ്രശസ്‌ത സിനിമാ-ടിവി താരത്തെ പോലീസ് അറസ്റ്റു ചെയ്‌തു. വട്ടിയൂര്‍ക്കാവ് സ്വദേശിനി ദേവിയെയാണ് പേരൂര്‍ക്കട പോലീസ് അറസ്‌റ്റു ചെയ്‌തത്.
ബുധനാഴ്‌ച രാത്രി 10 മണിയോടെ ശാസ്‌തമംഗലം പൈപ്പിന്‍മൂടിനടുത്തായിരുന്നു അപകടം. ഇവരോടിച്ചിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് പോസ്‌റ്റില്‍ ഇടിച്ചിരുന്നു. പോലീസെത്തിയപ്പോള്‍ ദേവി ഇവരുമായി തട്ടിക്കയറിയെന്നും പറയപ്പെടുന്നു.
വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ നടി നന്നായി മദ്യപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് രാത്രിയില്‍ തന്നെ മാതാപിതാക്കളെത്തി ഇവരെ ജാമ്യത്തില്‍ കൊണ്ടു പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications