മൂന്നാര്‍ വുഡ്‌സ് ഏറ്റെടുക്കല്‍ റദ്ദാക്കി
കൊച്ചി: അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ഏറ്റെടുത്ത ഇടുക്കി ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്നാര്‍ വുഡ്‌സില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 2.84 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
റിസോര്‍ട്ട് തകര്‍ത്ത് ഭൂമി ഏറ്റെടുത്തത് കൃത്യമായ നടപടി ക്രമങ്ങള്‍ പാലിയ്‌ക്കാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്ന കാലത്ത് ഇടുക്കി ജില്ലാ കലക്ടറായിരുന്ന രാജു നാരായണ സ്വാമി 15,000 രൂപ കോടതി ചെലവ് ഇനത്തില്‍ നല്‌കണമെന്നും ജസ്‌റ്റിസ് എസ് സിരിജഗന്‍ ഉത്തവിട്ടു.
റിസോര്‍ട്ട് പൊളിച്ചതിന്റെ നഷ്ടപരിഹാരത്തിനായി ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിയ്‌ക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications