തീവ്രവാദി ബന്ധം: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്‌റ്റിലായി.
ഇയാള്‍ക്ക് ഒട്ടേറെ സ്‌ഫോടനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഉന്നത പൊലീസ് അധികൃതര്‍ അറിയിച്ചു. ആലിം എന്നയാളാണ് അറസ്റ്റിലായത്.
കോഴിക്കോട് ബസ് സ്‌റ്റാന്റില്‍ മുമ്പ് നടന്ന ബോംബ് സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്‌ധനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എറണാകുളം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ആലിം പിടിയിലായത്.












Click it and Unblock the Notifications