കരാര്‍ രാജ്യതാത്‌പര്യത്തിന് വിരുദ്ധമല്ല: ആന്റണി
ദില്ലി: അമേരിക്കയുമായുണ്ടാക്കിയ പ്രതിരോധ കരാര്‍ ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമല്ലെന്ന് പ്രതിരോധമന്ത്രി എകെ ആന്‍റണി വിശദീകരിച്ചു.
മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. ഇത് സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അടിസ്ഥാനരഹിതമാണ്. കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി എല്ലാ വിലപേശലുകളും ഇന്ത്യ നടത്തിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു പരിപാടിയ്‌ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ച് ജൂലൈ 29ന് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ല. കരാറിനെപ്പറ്റി ഇരു സഭകളിലും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കുമെന്നും ആന്റണി വ്യക്തമാക്കി.
കരാര്‍ ഇന്ത്യന്‍ സൈനിക സംവിധാനങ്ങള്‍ പരിശോധിയ്‌ക്കാന്‍ അമേരിക്കയെ അനുവദിയ്‌ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ സന്ദര്‍ശനവേളയില്‍ തിങ്കളാഴ്‌ചയാണ് പ്രതിരോധകരാറില്‍ ഒപ്പിട്ടത്.












Click it and Unblock the Notifications