Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എന്‍സിപി തനിച്ച്‌ നില്‍ക്കും

ദില്ലി: കേരളത്തില്‍ തല്‍ക്കാലം ഇരുമുന്നണികളുടെയും ഭാഗമാകാതെ ഒറ്റയ്‌ക്കു നില്‍ക്കാന്‍ എന്‍സിപി തീരുമാനിച്ചു.

പൊതുതിരഞ്ഞെടുപ്പിന്‌ ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്‍സിപി സംസ്ഥാനനേതാക്കള്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ശരത്‌ പവാറുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ തീരുമാനം.

കേരളത്തിലെ രണ്ടു മുന്നണികളും പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സഹാചര്യത്തില്‍ സംസ്ഥാനത്ത്‌ തനിച്ച്‌ മത്സരിക്കാനുള്ള സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ മുന്‍തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്‌ ചര്‍ച്ചയില്‍ തീരുമാനമായതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍ അറിയിച്ചു.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍, പ്രവര്‍ത്തകസമിതിയംഗം എസി ഷണ്‍മുഖദാസ്‌ എന്നിവര്‍ മുരളീധരന്‍ എന്നിവര്‍ പവാറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചതായും മുരളീധരന്‍ പറഞ്ഞു.

ശക്തമായ രണ്ടുമുന്നണികള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ മുന്നണി ഇല്ലാതെ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ചു വിജയിക്കാനുള്ള പ്രയാസങ്ങളും ചര്‍ച്ചയില്‍ വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+