Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്‌ വാദം അടിസ്ഥാനരഹിതമെന്ന്‌ ഇന്ത്യ

ദില്ലി: പാകിസ്‌താനിലെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ കൈമാറിയെന്ന്‌ പാക്‌ മാധ്യമങ്ങളുടെ അവകാശവാദം അടിസ്ഥാന രഹിതമാണെന്ന്‌ ഇന്ത്യ.

റിപ്പോര്‍ട്ട്‌ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രതികരിച്ചു. ഇന്ത്യന്‍ ചാരസംഘടനയായ റോ(റിസര്‍ച്ച്‌ ആന്റ്‌ അനാലിസിസ്‌ വിങ്‌)യുടെ പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ ഈജിപ്‌തിലെ കൂടിക്കാഴ്‌ചയ്‌ക്കിടെ പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‌ കൈമാറിയെന്ന്‌ ഡോണ്‍ ദിനപത്രം ബുധാഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനെതിരായ ആക്രമണത്തിലും പൊലീസ്‌ അക്കാദമിയ്‌ക്ക്‌ നേര്‍ക്കുണ്ടായ ആക്രമണത്തിലും റോയുടെ പങ്ക്‌ തെളിയിക്കുന്ന രേഖകള്‍ കൈമാറിയെന്നാണ്‌ പത്രം അവകാശപ്പെട്ടത്‌.

ഈജിപ്‌തില്‍ വച്ച്‌ മന്‍മോഹന്‍ സിങിന്‌ ഇത്തരത്തിലൊരു രേഖയും ലഭിച്ചിട്ടില്ലെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ വ്യക്തമാക്കി. സംയുക്ത തീവ്രവാദ വിരുദ്ധ സംവിധാനം ഹവാന ഉച്ചകോടിയില്‍ രൂപപ്പെട്ടതിന്‌ പിന്നാലെ പേരുകളും സ്ഥലങ്ങളും ഉദ്ധരിച്ച്‌ പാകിസ്‌താന്‍ ആരോപണം തുടരുകയാണെന്നും ഇതെല്ലാം തെറ്റാണെന്ന്‌ ഇന്ത്യ നേരത്തേ തെളിയിച്ചിട്ടുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

അഫ്‌ഗാനിസ്‌താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പാകിസ്‌താനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന ആരോപണവും പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിഷേധിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+