ആലിമിനെ 14 ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ആലിമിനെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്‌റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന് പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
2006ല്‍ സ്‌ഫോടനം നടന്ന കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും ബോംബ് നിര്‍മ്മിച്ച കണ്ണൂരിലെ താവളത്തിലും ആലിമിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളായ റോയും ഐബിയും നേരത്തേ ആലിമിനെ ചോദ്യം ചെയ്‌തിരുന്നു.












Click it and Unblock the Notifications