സംഗീതയ്ക്കെതിരെ പൊലീസ്; പൊലീസിനെതിരെ സംഗീത

ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് സംഗീതയ്ക്കെതിരെ മ്യൂസിയം പൊലീസ് ബുധനാഴ്ച കേസെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ കാല്‍നടയാത്രക്കാരിയെ വണ്ടിയിടിക്കാന്‍ തുടങ്ങിയെന്നാണ് കേസ്.
ഇത് ചോദ്യം ചെയ്ത പൊലീസുകാരനെ നടി ചീത്തവിളിച്ചതിനും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് സംഭവത്തിന് തുടക്കമിട്ടത്. സംഭവത്തിനിടെ പൊലീസുകാരന് തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച സംഗീത അയാളോട് മാപ്പപേക്ഷ എഴുതി വാങ്ങുകയും ചെയ്തു.
നാലുമണിയോടെ എല്‍എംഎസ് ഭാഗത്തുനിന്നും നന്തന്‍കോട് ഭാഗത്തേയ്ക്ക് വന്ന സംഗീതയുടെ കാര്‍ ഒരു സ്ത്രീയെ ഇടിക്കുമെന്ന് കണ്ടാണ് പൊലീസുകാരന് വണ്ടിയ്ക്ക് കൈകാണിച്ചത്. തുടര്‍ന്ന് സംഗീതയും പൊലീസുകാരനും തമ്മില്‍ വാക്കു തര്‍ക്കം തുടങ്ങി. പെട്ടെന്ന് സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി. പൊലീസുകാരന് തന്നെ അസഭ്യം പറഞ്ഞെന്ന് ആരോപണമുന്നയിച്ച സംഗീതയെ ഒരുവിധത്തില്‍ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് പൊലീസുകാരന് മാപ്പെഴുതിത്തരണമെന്ന് സംഗീത ആവശ്യപ്പെട്ടു. അതുപ്രകാരം അയാള്‍ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തു. ഈ മാപ്പപേക്ഷയുമായിട്ടാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും സംഗീത പുറത്തുവന്നത്. സംഭവം ജനങ്ങള്‍ അറിയുന്നത് തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് കരുതി പൊലീസ് പിന്നീട് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് സംഗീതയ്ക്കെതിരെ കേസെടുക്കുകയായിരുന്നുവത്രേ.
എന്നാല്‍ ഏകപക്ഷീയമായി കേസെടുത്തുവെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ സംഗീത നല്കിയ പരാതിയന്മേല്‍ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ പൊലീസുകാരന് മാപ്പെഴുതിത്തന്നതിനാല് തന്റെ കേസ് പിന്‍വലിച്ചതായി താന്‍ രേഖാമൂലം എഴുതിക്കൊടുത്തിട്ടുണ്ടെന്ന് സംഗീത പറയുന്നു.
മാത്രമല്ല മ്യൂസിയം പൊലീസ് തനിക്കെതിരെ കേസെടുത്ത കാര്യം അറിയില്ലെന്നും ഇവര്‍ പറഞ്ഞു. മുമ്പ് മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ വണ്ടിയോടിച്ച സംഗീതയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് സംഗീത മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications