Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി കേന്ദ്രം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച്‌ അടിയന്തരമായി വിശദ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്രം സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേന്ദ്ര ‌ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ പ്രകൃതിദുരന്ത നിവാരണ സമിതി സെക്രട്ടറിയാണ്‌ ചീഫ്‌ സെക്രട്ടറിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ബുധനാഴ്‌ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകൃതി ദുരന്ത നിവാരണ സമിതി സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേരളം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്‌ അപര്യാപ്‌തമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ കേരളത്തോട്‌ വിശദറിപ്പോര്‍ട്ട്‌ ആവശ്യപ്പെടാന്‍ അദ്ദേഹം പ്രകൃതിദുരന്ത നിവാരണ സമിതി സെക്രട്ടറിയോട്‌ നിര്‍ദേശിച്ചത്‌.

കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ച്‌ പൊതുവായ കണക്കുകളാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ കാര്‍ഷിക മേഖലയിലെയും, റോഡുകള്‍, വീടുകള്‍ ഉള്‍പ്പെടെയുള്ള മറ്റു നാശനഷ്‌ടങ്ങളുടെയും മേഖല തിരിച്ചുള്ള റിപ്പോര്‍ട്ടാണ്‌ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്‌.

കഴിഞ്ഞയാഴ്‌ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച റവന്യൂ മന്ത്രി നാശനഷ്ടങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ നല്‌കുമെന്ന്‌ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+