സുരേഷ് കുമാറിനെ താക്കീത് നല്‌കി തിരിച്ചെടുക്കും
തിരുവനന്തപുരം: സംസ്ഥാന ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക് എംഡി യായിരുന്ന കെ സുരേഷ് കുമാര്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി കെജെ മാത്യു റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
മൂന്നാര്‍ ദൗത്യസംഘത്തിന്റെ ചുമതലയില്‍ നിന്ന് പുറത്തായതിനു ശേഷം ഏറെനാള്‍ തസ്‌തികകളൊന്നും ഇല്ലാതിരുന്ന സുരേഷ് കുമാര്‍ ജി സുധാകരന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്‌ക്കുമ്പോഴാണ് വിവാദ പ്രസ്‌താവന നടത്തി നടപടി ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരസ്യമായി ആക്ഷേപം ഉന്നയിച്ചതാണ് സുരേഷിന് വിനയായത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകായിരുന്നു.
സുരേഷിന്റെ പരസ്യമായ പ്രസ്‌താവന ശരിയായില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ് ട്. എന്നാല്‍ സുരേഷ് ചട്ടലംഘനം കാണിച്ചിട്ടില്ലെന്നും അദ്ദേഹത്തെ താക്കീത് നല്‍കി തിരികെയെടുക്കണമെന്നും ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് അംഗീകരിച്ച് തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തിയതായാണ് അറിയുന്നത്.
മൂന്നാര്‍ ദൗത്യസംഘത്തിന്റെ തലവനായതിന് പിന്നാലെ സിപിഎമ്മിലെ പിണറായി പക്ഷത്തിന് അഭിമതനായ സുരേഷ് കുമാര്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ നല്‌കിയ ഹര്‍ജികളെല്ലാം കോടതികള്‍ തള്ളിയിരുന്നു.












Click it and Unblock the Notifications