ശബരിമല ദേവപ്രശ്നക്കേസ്: മൂന്നാംപ്രതി അറസ്റ്റില്‍
കോട്ടയം: ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ സ്ത്രീ സ്പര്‍ശം ഉണ്ടായിട്ടുണ്ടെന്ന വിവാദ ദേവപ്രശ്നക്കേസിലെ മൂന്നാം പ്രതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വൈക്കം കറുകയില്‍ വി.എസ് രാജഗോപാലന്‍ നായരെ(57) ബുധനാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
ഈ കേസില്‍ മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് ഒരു അറസ്റ്റു നടക്കുന്നത്. പ്രമുഖ ജ്യോത്സ്യന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്നത്തില്‍ ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍ സ്ത്രീസ്പര്‍ശം ഉണ്ടായിട്ടുണ്ടെന്നുള്ള പരാമര്‍ശം സാധുകരിക്കുന്നതിന് വേണ്ടി കന്നഡ നടി ജയമാലയും ഉണ്ണികൃഷ്ണപ്പണിക്കരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ രാജഗോപാലന്‍ നായരും പങ്കാളിയാണെന്ന് കോട്ടയം ക്രൈംബ്രാഞ്ച് എസ്പി പിഎ വത്സന് പറഞ്ഞു.
സംഭവത്തിന് ശേഷം ജയമാല ബാംഗ്ലൂരില്‍ നിന്നും അയച്ചെന്നു പറയുന്ന ഫാക്സിന്റെ പകര്‍പ്പ് കൈപ്പറ്റിയത് എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസാണ്. ഈ ഓഫീസില്‍ നിന്നും ബാംഗ്ലൂരിലേയ്ക്കും അവിടെനിന്നും തിരിച്ചും ഫോണ്‍കോളുകള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. രണ്ടാം പ്രതിയും ഉണ്ണികൃഷ്ണപ്പണിക്കരുടെ സഹായിയുമായ രഘുപതി ഒളിവിലാണ്. കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിക്കുക, ഇല്ലാത്തകാര്യം ഉണ്ടെന്ന് വരുത്തുന്നതിനായി ഗൂഡാലോചന നടത്തുക, മതവിഭാഗത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
2006 ജൂണ്‍ 16 മുതല്‍ 19വരെയായിരുന്നു ശബരിമലയിലെ വിവാദ ദേവപ്രശ്നം. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് എസ് രമേഷ് കുമാര്‍ മുമ്പാകെ ഹാജരാക്കിയ രാജഗോപാലന്‍ നായരെ റിമാന്റ് ചെയ്തു. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കാത്തതിനാല്‍ കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications