പാഠപുസ്തക വിവാദം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്‌തകത്തില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ ഈ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അനുമതി തേടിയെങ്കിലും സ്‌പീക്കര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് വിഷയം സബ്‌മിഷനായി അവതരിപ്പിക്കുകയായിരുന്നു.
മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്‌കത്തില്‍ വിവാദം സൃഷ്‌ടിച്ച സര്‍ക്കാര്‍ ഇത്തവണ രാഷ്‌ട്രപിതാവിന്റെ ചിത്രം പോലും പുസ്‌തകത്തില്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെയും, അപ്പോഴത്തെ പ്രധാന സംഭവങ്ങളെയും സര്‍ക്കാര്‍ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ അഭാവത്തില്‍ മറുപടി പറഞ്ഞ മന്ത്രി എം വിജയകുമാര്‍ പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്‌തരാകത്ത പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ ആകെ തകര്‍ക്കുകയും സ്വാതന്ത്ര്യ സമര ചരിത്രം പോലും തമസ്‌കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ഒരു തലമുറയോടു ചെയ്യുന്ന അനീതിയാണെന്നും ഇറങ്ങിപ്പോക്കിനു മുന്‍പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications