പാരസെറ്റമോള്‍ കഴിച്ച് 24 കുട്ടികള്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പനി ബാധിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ മുപ്പതിലധികം കുട്ടികള്‍ക്ക് ഗുളിക നല്‍കിയിരുന്നു. ഇവരില്‍ 24 പേര്‍ മരിച്ചു.
ആറിലധികം കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഗുളിക ഇറക്കിയ കമ്പനി പൂട്ടിയിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ റോഡ് തടയുകയും ബസ്സുകളും മറ്റ് വാഹനങ്ങളും കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ക്ക് നല്‍കിയ ഗുളികകളില്‍ ഡയഥലിന്‍ ഗ്ലൈക്കോള്‍ എന്ന വിഷവസ്‌തു അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
വൃക്കയുടെ പ്രവര്‍ത്തനത്തെയാണ് ഈ വിഷവസ്‌തു പ്രധാനമായും ബാധിക്കുക. മരിച്ച കുട്ടികളില്‍ ഏറെപ്പേരും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications