മൈക്കല്‍ ജാക്‌സണ്‍ന്റെ ഡോക്ടറുടെ ഓഫീസില്‍ റെയ്‌ഡ്
ലോസ് ആഞ്ചലസ്: അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണിന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറേയുടെ ക്ലിനിക്കില്‍ റെയ്‌ഡ്.
മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്നാണ് മുറേയുടെ ക്ലിനിക്കില്‍ റെയ്‌ഡ് നടത്തിയത്. ജാക്‌സണ്‍ന്റെ മരണം കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റെയ്‌ഡ്. ടെക്‌സസിലെയും ഹൂസ്‌റ്റണിലെയും ആംസ്‌ട്രോങ് മെഡിക്കല്‍ ക്ലിനിക്കിലാണ് റെയ്‌ഡ് നടന്നത്.
മരണസമയത്ത് ഡോക്ടര്‍ മുറേ ജാക്‌സണ്‍ന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ജാസ്‌കണെ അവസാനമായി ജീവനോടെ കണ്ടതും ഡോക്ടറാണെന്ന് പറയപ്പെടുന്നു.
അമിതമായ രീതിയില്‍ മരുന്നുകള്‍ ഉപയോഗിച്ചതാണ് ജാക്‌സണ്‍ന്റെ ആരോഗ്യനില വഷളാവാന്‍ കാരണമായതെന്ന് സംശയം ബലപ്പെട്ടരിക്കുന്നതിനിടെയാണ് തെളിവുകള്‍ക്കായി ക്ലനിക്കുകളില്‍ റെയ്‌ഡ് നടത്തിയിരിക്കുന്നത്.
നാളുകള്‍ കഴിഞ്ഞിട്ടും മൈക്കള്‍ ജാക്‌സണിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ജാക്‌സണ്‍ന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്രകാരം നടത്തിയ സ്വകാര്യ പാസ്‌റ്റ്‌മോര്‍ട്ടത്തിന്റെ വിവരങ്ങള്‍ ബന്ധുക്കള്‍ ഇതേവരെ പരസ്യമാക്കിയിട്ടില്ല. ഇതും ദുരൂഹത തുടരാന്‍ ഒരു കാരണമാണ്.












Click it and Unblock the Notifications