നെറ്റ് സെക്സ്: ഇന്ത്യക്കാരന് പിടിയില്‍
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികകേളികള്‍ക്ക് ക്ഷണിച്ച ഇന്ത്യക്കാരനായ എന്‍ജിനീയറെ അമേരിക്കയിലെ പൊലീസ് അറസ്റ്റുചെയ്തു.
ഇത്തരത്തിലൊരു കേസില്‍ അമേരിക്കയില്‍ ഒരു ഇന്ത്യക്കാരന് അറസ്റ്റുചെയ്യപ്പെടുന്നത് ഇതാദ്യമായാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലാണ് മുപ്പതുകാരനായ നിത്യാനന്ദ ഗോപാലിക അറസ്റ്റിലായത്.
ഇന്റര്‍നെറ്റ് ചാറ്റ് റൂം വഴി പിറ്റ്സ്ബര്‍ഗ് ഭാഗത്തുള്ള ഒരു പതിമൂന്നുകാരിയെ ഇയാള്‍ ലൈംഗിക കേളികള്‍ക്കായി ക്ഷണിച്ചുവെന്ന് പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ ടോം കോര്‍ബെറ്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പൊലീസ് നടത്തുന്ന ചൈല്‍ഡ് പ്രഡേറ്റര്‍ യൂണിറ്റിലെ ഏജന്റായിരുന്നു ഗോപാലികയുമായി പെണ്‍കുട്ടിയാണെന്ന വ്യാജേന ചാറ്റ് ചെയ്തത്. എന്നാല്‍ അയാള്‍ ഇക്കാര്യം അറിയുന്നുണ്ടായിരുന്നില്ല. പല ദിവസങ്ങളിലും ഇയാള്‍ ഈ കുട്ടിയുമായി ചാറ്റ് ചെയ്യുകയും ലൈംഗികതയിലെ പരിചയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിയ്ക്കുകയും വെബ് കാമറ വഴി തന്റെ നഗ്നശരീരത്തിന്റെ രണ്ട് വീഡിയോകള്‍ കുട്ടിയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ.
ജൂലൈ ഒന്നിന് പെന്‍സില്‍വാനിയയിലെ കാന്‍ബറിയില്‍ മുന്‍ കൂട്ടി തീരുമാനിച്ച ഒരു കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഗോപാലിക അറസ്റ്റിലായത്. ഇയാളുടെ വാഹനം പരിശോധിച്ച പൊലീസ് രണ്ട് ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍, ഒരു ഡിജിറ്റല്‍ കാമറ, മൊബൈല്‍ ഫോണ്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പിടിലായ ഇയാളെ ആദ്യം ബട്ലര് കൗണ്ടിയിലെ ജയിലിലടച്ചു പിന്നീട് 15000 യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. കേസിന്റെ ആദ്യഘട്ട വിചാരണ ജൂലൈ 24നാണ് നടക്കുക. ഇരുപത് വര്‍ഷത്തോളം തടവും 25,000 ഡോളര്‍ പിഴയും ശിക്ഷ ലഭിച്ചേയ്ക്കാവുന്ന കുറ്റമാണ് ഇയാളുടെ പേരിലുള്ളത്
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications