മൈക്രോസോഫ്റ്റിന്റെ ലാഭത്തില്‍ ഇടിവ്
ന്യൂയോര്‍ക്ക്: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനി മൈക്രോസോഫ്റ്റിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായതായി വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം പാദവര്ഷത്തിലാണ് മൈക്രോസോഫ്റ്റിന്റെ വ്യാപാരത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 310 കോടി ഡോളറിന്റെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്.
2008ല്‍ ഇതേകാലയളവിലുണ്ടായിരുന്നലഭാവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 29 ശതമാനം കുറവാണിത്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 1310കോടി ഡോളര്‍ മാത്രമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ വ്യാപാരം 1400 കോടി ഡോളര്‍ കടക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ മുമ്പ് കണക്കാക്കിയിരുന്നത്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സോഫ്റ്റ് വേര് പാക്കേജുകളുടെയും ആവശ്യം കുറഞ്ഞതാണ് കമ്പനിയ്ക്കു തിരിച്ചടിയായത്.
സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം തുടരുമെന്നതിനാല്‍ വരുമാനം വര്‍ധിപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്ന് കമ്പനി സിഎഫ്ഒ ക്രിസ് ലിഡല്‍ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ലാഭം വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications