സിസ്റ്റര്‍ സെഫിയെ സിബിഐ അവഹേളിച്ചു: വൃന്ദ
ദില്ലി: അഭയ കേസില്‍ സിസ്റ്റര്‍ സെഫിയ്ക്കെതിരെ സിബിഐ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ വൃന്ദാ കാരാട്ട്. ഇക്കാര്യം കാണിച്ച് അവര്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് കത്തയച്ചു.
കഴിഞ്ഞയാഴ്ച സിബിഐ കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ സെഫിയ്ക്കെതിരായ ആരോപണങ്ങള്‍ അശ്ലീലവും വികൃതവും അശാസ്ത്രീയവുമാണെന്ന് പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ വൃന്ദ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന, സ്ത്രീയെ അപമാനിക്കുന്ന വികൃതമനസ്സിന്റെ പ്രതിഫലനമാണ് കുറ്റപത്രം. ഈ ഭാഷയില്‍ കുറ്റപത്രം എഴുതിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യമാണ്- കത്തില്‍ പറയുന്നു.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റപത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശരിയെങ്കില്‍ അച്ചടക്കനടപടിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടിയും എടുക്കണമെന്നും വൃന്ദ അഭ്യര്‍ത്ഥിച്ചു. കുറ്റപത്രം സംബന്ധിച്ച് വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും വൃന്ദ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിനൊപ്പം വച്ചിട്ടുണ്ട്.
വൃന്ദയ്ക്കു പുറമെ ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആനി രാജ, സാമൂഹിക പ്രവര്‍ത്തക ശബ്ദും ഹഷ്മി എന്നിവരും സെഫിയ്ക്കെതിരെയുള്ള സിബിഐയുടെ പരാമര്‍ശത്തെ അപലപിച്ചു. സിബിഐ കേസ് അന്വേഷിച്ചാല്‍ മതി സ്ത്രീകളെ സദാചാരം പഠിപ്പിക്കേണ്ടതില്ലെന്ന് ആനി രാജ പറഞ്ഞു.
കുറ്റാരോപിതര്‍ക്കും അന്തസ്സായ പരിഗണനയ്ക്ക് അവകാശമുണ്ടെന്ന് ശബ്നം ഹഷ്മി പറഞ്ഞു. സിസ്റ്റര്‍ സെഫിയ്ക്കെതിരായ കുറ്റപത്രത്തില്‍ ശരീര ഭാഗങ്ങളെക്കുറിച്ച് സിബിഐ നടത്തിയ പരാമര്‍ശങ്ങളും അനുമാനങ്ങളും വ്യാഴാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ നേതാക്കള്‍ പ്രതികരിച്ചത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications