നൂറ്റാണ്ടിന്റെ തിരയിളക്കം കാത്ത് മുംബൈ
മുംബൈ: ആഞ്ഞടിച്ചേയ്‌ക്കാനിടയുള്ള 5.5 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍.... ഈ ഭീതിയും നെഞ്ചിലേറ്റിയാണ് മുംബൈ നഗരം കാത്തിരിക്കുന്നത്.
100 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ തിരമാലകള്‍ വെള്ളിയാഴ്‌ച ഉച്ചയോടെ മുംബൈ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്. ഇതിനായി ഭീതിയോടും ജാഗ്രതയോടും കൂടി കാത്തിരിക്കുകയാണ് നഗരവാസികള്‍.
കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കടലാക്രമണത്തില്‍ 4.85 മുതല്‍ 5.1വരെ മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ തീരപ്രദേശത്തുനിന്നും ഇരുന്നൂറോളം പേരെ മാറ്റിപ്പാപ്പിച്ചിട്ടുണ്ട്.
താഴ്‌ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ത്തന്നെ കഴിയാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെ തിരമാലകള്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈയിലും സമീപപ്രദേശമായ കൊങ്കണിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ കഴിഞ്ഞശേഷം മാത്രമേ വെള്ളം ഇറങ്ങുകയുള്ളുവെന്നും പറയുന്നു. കൊളാബ, അന്ധേരി, ജോഗേശ്വരി, താനെ എന്നിവിടങ്ങളില്‍ കടലാക്രമണ ഭീതി തുടരുകയാണ്. ഇവിടങ്ങളിലൊക്കെ സുരക്ഷിത അകലത്തില്‍ നിന്നും തിരമാലകള്‍ കാണാനായി ആളുകള്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications